Food Poison | പറവൂരിലെ ഭക്ഷ്യവിഷബാധ: ഹോടെലിലെ പാചകക്കാരന്‍ കസ്റ്റഡിയില്‍, ഉടമ ഒളിവിലാണെന്ന് പൊലീസ്

കൊച്ചി: (www.kvartha.com) എറണാകുളം പറവൂരിലെ ഒരു ഹോടെലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ പാചകക്കാരനെ കസ്റ്റഡിയിലെടുത്തതായും ഹോടെലുടമ ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ നഗരസഭാ ഓഫീസിലേക്ക് ബുധനാഴ്ച ഡിവൈഎഫ്‌ഐ മാര്‍ച് നടത്തും. കുഴിമന്തി കഴിച്ചതിന് പിന്നാലെ 60ലധികം പേരാണ് ചികിത്സ തേടിയതെന്ന് പൊലീസ് പറഞ്ഞു.  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ടാണ് ഹോടെലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാര്‍ഥികളെയാണ് ആദ്യം പറവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്  ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയര്‍ന്നു. ചര്‍ദിയും, വയറിളക്കവും, കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. 

Kochi, News, Kerala, Police, Treatment, Health, Kochi: Food Poison in Parvoor Hotel cook in police custody.

Keywords: Kochi, News, Kerala, Police, Treatment, Health, Kochi: Food Poison in Parvoor Hotel cook in police custody.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?