Fire | പാര്‍കിങില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; 4 വാഹനങ്ങള്‍ കത്തിനശിച്ചു

ഹൈദരാബാദ്: (www.kvartha.com) പാര്‍കിങില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ച് നാലോളം കാറുകള്‍ കത്തിനശിച്ചു. ഹൈദരാബാദിലെ എക്‌സിബിഷന്‍ സെന്ററില്‍ പാര്‍കിങിലായിരുന്നു സംഭവം. തീപടര്‍ന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഇലക്ട്രിക് കാറില്‍ നിന്നും മറ്റ് കാറുകളിലേക്കും തീപടരുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

നാലോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. നേരത്തെ തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററിയാണ് പൊട്ടിതെറിച്ചത്. ജൂണ്‍ എട്ടിനായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സെകന്ദരാബാദിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.

Hyderabad, News, National, Fire, Accident, Electric car catches fire at Hyderabad exhibition parking lot, many cars gutted.

Keywords: Hyderabad, News, National, Fire, Accident, Electric car catches fire at Hyderabad exhibition parking lot, many cars gutted.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?