Fetus Died | കാട്ടാനയെ കണ്ട് ഭയന്നോടി; വീണ് പരുക്കേറ്റ ഗര്‍ഭിണിയുടെ 7 മാസമായ ഗര്‍ഭസ്ഥ ശിശു മരിച്ചു


ഇടുക്കി: (www.kvartha.com) മൂന്നാറില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗര്‍ഭിണി തെന്നിവീണ് ഏഴ് മാസമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇടമലക്കുടി പഞ്ചായതില്‍ ഷെഡ്ഡുകുടിയിലെ അസ്‌മോഹന്റെ ഭാര്യ അംബിക(36)യുടെ കുട്ടിയാണ് മരിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടമലക്കുടി സര്‍കാര്‍ ആശുപത്രിയിലെ ഡോ. അഖില്‍ രവീന്ദ്രനെത്തി പ്രാഥമിക ചികിത്സ നല്‍കി. വീണ് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ 10 മണിക്കൂര്‍ വൈകിയതോടെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

എന്നാല്‍, ഇടമലക്കുടിയില്‍ നിന്ന് മൂന്നാറിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമില്ലാതിരുന്നതും റോഡ് തകര്‍ന്നതുമാണ് യുവതിക്ക് വൈദ്യ ചികിത്സ വൈകാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഈ മാസം ആറിന് ആയിരുന്നു സംഭവം. രാവിലെ കുളിക്കാന്‍ പോയ അംബിക കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ തെന്നിവീണു. വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ രക്തസ്രാവമുണ്ടായി ബോധരഹിതയായി പുഴക്കരയില്‍ വീണു കിടക്കുകയായിരുന്നു അംബിക.

News,Kerala,State,Idukki,Wild Elephants,Elephant,Pregnant Woman,Injured,Health,Health & Fitness,hospital,Treatment, Pregnant lady fall and injured while trying to escape from wild elephant


തുടര്‍ന്ന് സ്‌ട്രെചറിലാക്കി ജീപിനുള്ളില്‍ കിടത്തി കെട്ടിവച്ചാണ് 18 കിലോമീറ്റര്‍ ദൂരെയുള്ള പെട്ടിമുടിയിലെത്തിച്ചത്. അവിടെ നിന്ന് ആംബുലന്‍സില്‍ രാത്രി ഏഴോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. അവിടന്ന് വിദഗ്ധ ചികിത്സയ്ക്കായി ഐസിയു ആംബുലന്‍സില്‍ രാത്രി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് വേറെ മൂന്ന് മക്കള്‍ കൂടിയുണ്ട്. 

Keywords: News,Kerala,State,Idukki,Wild Elephants,Elephant,Pregnant Woman,Injured,Health,Health & Fitness,hospital,Treatment, Pregnant lady fall and injured while trying to escape from wild elephant


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?