Died | പള്ളിതിരുനാളില്‍ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തില്‍ പരുക്കേറ്റ വഴി യാത്രക്കാരിയായ അധ്യാപിക മരിച്ചു



ഇരിട്ടി: (www.kvartha.com) ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ പള്ളിതിരുനാളില്‍ പങ്കെടുത്ത് മടങ്ങവേ വഴി യാത്രക്കാരിയായ അധ്യാപിക കാറിടിച്ച് മരിച്ചു. ഉളിക്കല്‍ വയത്തൂര്‍ യു പി സ്‌കൂളിലെ റിട. അധ്യാപിക പുളിയംമാക്കല്‍ ആഗ്‌നസ് (65) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഇരിട്ടി- ഉളിക്കല്‍ റോഡില്‍ നെല്ലിക്കാംപൊയില്‍ ഇറക്കത്തില്‍വെച്ച് കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

News,Kerala,State,Kannur,Accident,Accidental Death,Injured,Treatment,Local-News,Teacher, Kannur: Former teacher died after being injured in road accident


ഭര്‍ത്താവ് പി കെ മാത്യു (റിട. എസ് ബി ഐ ഉദ്യോഗസ്ഥന്‍, മൈസൂറു). മക്കള്‍: ആന്‍ മാത്യു (പ്രൊഫ. വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്, ചെമ്പേരി), എമി മാത്യു (ദുബൈ), സിറിള്‍ മാത്യു (ബെംഗ്‌ളൂറു), മരുമക്കള്‍: ജെറിന്‍ ടോം ജോസ് (മാനേജര്‍ കേരളാ ബാങ്ക്, കരുവഞ്ചാല്‍), ജീവന്‍ ജിത്ത് (എന്‍ജിനീയര്‍, ദുബൈ).

Keywords: News,Kerala,State,Kannur,Accident,Accidental Death,Injured,Treatment,Local-News,Teacher, Kannur: Former teacher died after being injured in road accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?