Custody | ‘സാൻട്രോ രവി’യും കൂട്ടു പ്രതികളും 7 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

മംഗ്ളുറു: (www.kvartha.com): കുപ്രസിദ്ധ പെൺവാണിഭ ഇടനിലക്കാരൻ സാൻട്രോ രവി എന്ന കെഎസ് മഞ്ചുനാഥിനേയും (51) രണ്ട് കൂട്ടു പ്രതികളേയും മൈസൂറു അഡി. ജില്ല സെഷൻസ് ജഡ്ജ് (ആറ്) ഗുരുരാജ് ഏഴ് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ വിട്ടു കിട്ടാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
  
Mangalore, Karnataka, News, Top-Headlines, Latest-News, Custody, Gujarat, Protest, Media, Police, Crime, Investigation-report, Santro’ Ravi remanded in judicial custody: Karnataka Police.

കർണാടകയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെ വ്യാഴാഴ്ചയാണ് ഗുജറാതിലെ അഹമ്മദാബാദിൽ നിന്ന് കർണാടക പൊലീസ് സംഘം രവിയേയും കൂട്ടാളികളായ രാംജി(45), സതീഷ് കുമാർ (35) എന്നിവരെയും കസ്റ്റഡിയിലെടുത്തത്. അർധരാത്രി ബംഗളൂറു ദേവനഹള്ളി കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ പ്രധാന കവാടം ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ പുറത്തെത്തിച്ച് പുലർചെ റോഡ് മാർഗം മൈസൂറിലേക്ക് തിരിക്കുകയായിരുന്നു. മൈസൂറു സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ കണ്ടാണ് എഡിജിപി അലോക് കുമാർ അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്.
  
Mangalore, Karnataka, News, Top-Headlines, Latest-News, Custody, Gujarat, Protest, Media, Police, Crime, Investigation-report, Santro’ Ravi remanded in judicial custody: Karnataka Police.

അന്ന് രാത്രി മുഴുവൻ കമീഷണർ ഓഫീസിൽ തങ്ങിയാണ് അലോക് കുമാർ ശനിയാഴ്ച പുലർചെ ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോയത്. ബിജെപി മന്ത്രിമാരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായി ആരോപണമുള്ള രവിയുടെ ചോദ്യം ചെയ്യലും മറ്റു നടപടികളും എഡിജിപിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നടന്നത്.

അലോക് കുമാർ സാൻട്രോ രവിയെ ചോദ്യം ചെയ്ത വിജയനഗർ പൊലീസ് സ്റ്റേഷനും പരിസരവും ഏതോ അതിവിശിഷ്ട വ്യക്തിയുടെ സാന്നിധ്യം സൂചിപ്പിച്ച് കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. ചുറ്റിലും ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസുകാരെ കാവൽ നിറുത്തി.
  
Mangalore, Karnataka, News, Top-Headlines, Latest-News, Custody, Gujarat, Protest, Media, Police, Crime, Investigation-report, Santro’ Ravi remanded in judicial custody: Karnataka Police.

ദിവസങ്ങളായി ഒളിവിലായിരുന്ന കുപ്രസിദ്ധ പെൺവാണിഭ ആരോപണ വിധേയനായ രവിക്കെതിരെ സ്ത്രീധന പീഡനം, ബലാത്സംഗം, ശാരീരിക പീഡനം എന്നിവ ആരോപിച്ച് രണ്ടാം ഭാര്യയായ ദലിത് യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന നിരോധന നിയമത്തിലെയും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് മൈസൂരു വിജയനഗർ പൊലീസ് കേസെടുത്തത്.

രവി തന്റെ ലൊക്കേഷനുകളും മൊബൈൽ ഫോണുകളും മാറ്റുന്നതാണ് പ്രതിയെ കണ്ടെത്തുന്നതിന് കാലതാമസം സൃഷ്ടിച്ചതെന്നാണ് എഡിജിപി മാധ്യമങ്ങളോട് പ്രതിപക്ഷ ആരോപണത്തിന് വിശദീകരണമായി പറഞ്ഞത്. ഈ മാസം രണ്ടിനാണ് യുവതിയുടെ പരാതി രജിസ്റ്റർ ചെയ്തത്. രവിയുടെ ഏറ്റവും പുതിയ പടം അദ്ദേഹം പ്രസിദ്ധീകരണത്തിന് നൽകി.

രവിക്കെതിരെ യുവതി നൽകിയ പരാതി ഒഴികെ മറ്റൊരു അന്വേഷണവും പൊലീസ് നടത്തുന്നില്ലെന്ന് അലോക് കുമാർ അറിയിച്ചു. പ്രമാദമായ 27 കേസുകൾ വേറെയുമുണ്ട്. മൈസൂറു വിവി മൊഹല്ല വാല്മീകി റോഡിൽ അഡി.ജില്ല സെഷൻസ് ജഡ്ജ് (ആറ്) ഗുരുരാജിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന അഭിഭാഷകന്റെ ശ്രീരാംപുരയിലെ വീട്, രവിയുടെ ദത്തഗള്ളിയിലെ വീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. മണിക്കൂർ ഇടവിട്ട് ഇൻസുലിൻ എടുക്കേണ്ട പ്രമേഹ രോഗിയായ രവിക്ക് അതിന് മുടക്കം വരാതിരിക്കാൻ എഡിജിപി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?