Cristiano Ronaldo | 'ഒരിക്കലും വന്നില്ല'; അൽ നാസറിൽ ചേരുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നുള്ള വിളിക്കായി കാത്തിരുന്നുവെന്ന് റിപ്പോർട്ട്

റിയാദ്: (www.kvartha.com) സഊദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേരുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്തു. റയൽ മാഡ്രിഡ് താനുമായി കരാറിലെത്തുമെന്ന് താരം പ്രതീക്ഷിച്ചിരുന്നു. റയൽ മാഡ്രിഡിൽ നിന്നുള്ള ഒരിക്കലും വരാത്ത വിളിക്കായി റൊണാൾഡോ കാത്തിരുന്നതായി റിപ്പോർട്ട് പറയുന്നു.               

Cristiano Ronaldo 'waited for a call from Real Madrid that never came' after he left Man United, international,News,Top-Headlines,Riyadh,Cristiano Ronaldo,Latest-News,Report,Football Player,Football, Media.

വിവാദമായ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന് ശേഷമാണ് അൽ-നാസർ റൊണാൾഡോയുമായി ആദ്യമായി ബന്ധപ്പെട്ടത്. എന്നാൽ ലോകകപ്പിന് ശേഷം റൊണാൾഡോ മാഡ്രിഡിലേക്ക് മടങ്ങുകയും ലോസ് ബ്ലാങ്കോസിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. മുൻനിര യൂറോപ്യൻ ക്ലബുകളൊന്നും റൊണാൾഡോയുമായി കരാറിന് താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ അദ്ദേഹത്തിന് അൽ-നാസറിൽ ചേരുകയല്ലാതെ മറ്റ് വഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല.

കരാർ ഒപ്പിട്ട ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നാസർ ക്ലബ് പ്രസിഡന്റ് മുസല്ലി അൽ-മുഅമ്മർ ഏഴാം നമ്പർ ജേഴ്‌സി സമ്മാനിക്കുന്ന ചിത്രം അൽ നാസർ ക്ലബ് ട്വീറ്റ് ചെയ്തു. 2025 ജൂൺ വരെ 37 കാരനായ റൊണാൾഡോ ക്ലബിന്റെ ഭാഗമാകും. കരാറോടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറി.

Keywords: Cristiano Ronaldo 'waited for a call from Real Madrid that never came' after he left Man United, international,News,Top-Headlines,Riyadh,Cristiano Ronaldo,Latest-News,Report,Football Player,Football, Media.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?