Covid Vaccine | കോവോവാക്സ് വാക്സിന് വിപണന അംഗീകാരം നല്‍കി ഡിസിജിഐ

ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് വാക്‌സിനായ കോവോവാക്സ് വാക്സിന് വിപണന അംഗീകാരം നല്‍കി ഡിസിജിഐ (Drug Controller General of India). ആദ്യ രണ്ട് ഡോസ് കോവിഷീല്‍ഡോ കോവാക്സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കോവോവാക്സ് ഉപയോഗിക്കാം. മുതിര്‍ന്നവര്‍ക്കുള്ള ഹെറ്ററോളജികല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് കോവോവാക്സിന് വിപണി അംഗീകാരം നല്‍കിയിരിക്കുന്നത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്റ്റ് എക്‌സ്പര്‍ട് കമിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിസിജിഐയുടെ അംഗീകാരം. സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍, 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കോവോവാക്സ് ഹെറ്ററോളജികല്‍ ബൂസ്റ്റര്‍ ഡോസിന്റെ അംഗീകാരത്തിനായി ഡിസിജിഐക്ക് കത്തെഴുതിയിരുന്നു.

News, New Delhi, National, Health, COVID-19, vaccine, DCGI approves market authorisation for Covovax.

Keywords: News, New Delhi, National, Health, COVID-19, vaccine, DCGI approves market authorisation for Covovax.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?