Complaint | 'സൈക്ള്‍ നിര്‍ത്തിയില്ല'; വനിതാ പൊലീസുകാര്‍ അധ്യാപകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

പട്‌ന: (www.kvartha.com) 60കാരനായ അധ്യാപകനെ വനിതാ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ബീഹാറില്‍ ഭാബുവയിലെ ജയ് പ്രകാശ് ചൗക്കിലാണ് സംഭവം. ബര്‍ഹുലി ഗ്രാമത്തില്‍ നിന്നുള്ള നവല്‍ കിഷോര്‍ പാണ്ഡെ എന്നയാള്‍ക്കാണ് ട്രാഫിക് ഡ്യൂടിയില്‍ ജോലി ചെയ്ത രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ മര്‍ദനമേറ്റതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

നവല്‍ കിഷോര്‍ പാണ്ഡെ സൈക്‌ളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ സൈക്ള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് പ്രകോപിതരായ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. 

Patna, News, National, Complaint, Police, Crime, attack, Bihar: 60-year-old man attacked by woman constables

ഡിപിഎസ് പര്‍മല്‍പൂരിലെ ഇന്‍ഗ്ലീഷ് അധ്യാപകനാണ് താനെന്നും സൈക്‌ളുമായി റോഡ് മുറിച്ചുകടക്കുമ്പോള്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ എന്നെ തടഞ്ഞെന്നും അത് അവഗണിച്ച് മുന്നോട്ടുപോയതിനാണ് മര്‍ദനമേറ്റതെന്നും നവല്‍ കിഷോര്‍ പാണ്ഡെ പറഞ്ഞു. തനിക്ക് നീതി വേണമെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കണമെന്നും കൈമൂര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) ലളിത് മോഹന്‍ ശര്‍മ പറഞ്ഞു.

Keywords: Patna, News, National, Complaint, Police, Crime, attack, Bihar: 60-year-old man attacked by woman constable .


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?