Complaint | ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ മര്‍ദിച്ചതായി പരാതി

ഗുഡ്ഗാവ്: (www.kvartha.com) ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ മര്‍ദിച്ചതായി പരാതി. ഗുഡ്ഗാവിലെ എംഡിഐ ചൗക്കിലാണ് സംഭവം. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറയുന്നു.

താന്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ഒരാള്‍ തന്നെ വലിച്ച് റോഡിലിറക്കുകയും തുടര്‍ന്ന് പലതവണ തല്ലിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടില്‍ കയറി വീണ്ടും തല്ലുമെന്ന് അക്രമി പറഞ്ഞതായും യുവതി പറയുന്നു.

News, National, Crime, Police, Case, attack, Woman, Complaint, Gurugram: Woman Pulled Out Of Car, Slapped For Honking During Traffic.

ഇടതുകണ്ണിനും മൂക്കിനും പരുക്കേറ്റതായും പരാതിയിലുണ്ട്. ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. സിസിടിവി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, Crime, Police, Case, attack, Woman, Complaint, Gurugram: Woman Pulled Out Of Car, Slapped For Honking During Traffic.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?