Complaint | മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന കാനയ്ക്ക് കമ്പി ഉപയോഗിക്കുന്നില്ലെന്ന് ആരോപണം; ചോദ്യം ചെയ്തയാളെ മര്‍ദിച്ചതായി പരാതി



കൊച്ചി: (www.kvartha.com) കാനയ്ക്ക് കമ്പി ഉപയോഗിക്കാത്തത് ചോദ്യം ചെയ്തയാളെ മര്‍ദിച്ചതായി പരാതി. പാലാരിവട്ടം  സ്വദേശി കുര്യനാണ് മര്‍ദനത്തിന് ഇരയായത്. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായാണ് സമീപത്ത് കാന നിര്‍മിക്കുന്നത്.

ഈ കാന കമ്പി ഇല്ലാതെ നിര്‍മിക്കുന്നതെന്നാണ് ആരോപണം. ചോദ്യം ചെയ്ത കുര്യനെ കരാര്‍ കംപനി  സൂപര്‍വൈസര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കുദ്രോളി എന്ന കംപനിയിലെ സൂപര്‍വൈസര്‍ക്കെതിരെയാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

News,Kerala,State,Kochi,Complaint,Allegation,attack,Police, Kochi: Man attacked when questioning the improper construction


തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. ബഹളം ആയതോടെ നാട്ടുകാര്‍ കൂടുകയും തുടര്‍ന്ന് നിര്‍മാണം നിര്‍ത്തി വയ്ക്കുകയും ചെയ്തു. 

Keywords: News,Kerala,State,Kochi,Complaint,Allegation,attack,Police, Kochi: Man attacked when questioning the improper construction 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?