Bomb Threat | ബോംബ് ഭീഷണി: ഗോവയിലേക്കുള്ള വിമാനം ഗുജറാതില്‍ അടിയന്തരമായി ഇറക്കി; സുരക്ഷ ശക്തമാക്കി


അഹ് മദാബാദ്: (www.kvartha.com) ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗോവയിലേക്കുള്ള വിമാനം ഗുജറാതില്‍ അടിയന്തരമായി ഇറക്കി. മോസ്‌കോയില്‍നിന്ന് പുറപ്പെട്ട ചാര്‍ടേഡ് വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 

യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് വിവരം. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വന്‍ സുരക്ഷ സാന്നിധ്യത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനം, ഉടന്‍ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തി. 

News,National,India,Gujarath,Airport,Flight,Threat,Bomb Threat,Top-Headlines,Latest-News,Police, Bomb Threat: Moscow-Goa Flight Makes Emergency Landing At Gujarat's Jamnagar Airport


ഈ സമയം, 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി.  വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടവസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ സുരക്ഷ ശക്തമാക്കിയെന്നും ഗോവ പൊലീസ് അറിയിച്ചു. 

വിമാനം പത്തരയോടെ ഗോവയ്ക്ക് തിരിക്കും. യാത്രക്കാര്‍ക്ക് ജാംനഗര്‍ വിമാനത്താവളത്തില്‍ സൗകര്യങ്ങളൊക്കെ ചെയ്തു നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


Keywords: News,National,India,Gujarath,Airport,Flight,Threat,Bomb Threat,Top-Headlines,Latest-News,Police, Bomb Threat: Moscow-Goa Flight Makes Emergency Landing At Gujarat's Jamnagar Airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?