Bar Association | കാസർകോട് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ്: ലോയേർസ് കോൺഗ്രസ് പാനലിന് വിജയം; ബിജെപി അനുഭാവികളുടെ നിയന്ത്രണം ഇല്ലാതായി; അഭിഭാഷക പരിഷതിനെ അട്ടിമറിച്ചത് കോൺഗ്രസ്-സിപിഎം-ലീഗ് ഐക്യമുന്നണി

വിദ്യാനഗർ: (www.kasargodvartha.com) ബിജെപി അനുഭാവികളുടെ സ്വാധീനത്തിലുണ്ടായിരുന്ന സംസ്ഥാനത്തെ ഏക ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേർസ് കോൺഗ്രസ് പാനലിന് ചരിത്ര വിജയം. കാസർകോട് ബാർ അസോസിയേഷനിലേക്ക് ചൊവ്വാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ബിജെപി അനുഭാവികളുടെ കുത്തക അവസാനിപ്പിച്ച് ജനാധിപത്യചേരി തകർപ്പൻ വിജയം കരസ്ഥമാക്കുകയായിരുന്നു.

കോൺഗ്രസ്-സിപിഎം-ലീഗ് എന്നീ പാർടികൾ ഐക്യമുന്നണിയായാണ് ബിജെപിയെ നേരിട്ടത്. 60  വർഷത്തിലധികമായി പ്രസിഡന്റ്‌ പദവി അലങ്കരിച്ചിരുന്ന ബിജെപിയുടെ സംഘടനയായ അഭിഭാഷക പരിഷതിനെ അട്ടിമറിച്ചാണ് ഐക്യമുന്നണി വിജയിച്ചത്.

News, Kerala, Top-Headlines, BJP, election, Kasaragod Bar Association Elections: Lawyers Congress Panel Wins.

പ്രസിഡൻറായി കെ മണികണ്ഠൻ നമ്പ്യാരും, വൈസ് പ്രസിഡൻ്റായി സുഭാഷ് ബോസും, ജെനറൽ സെക്രടറിയായി കെ പ്രദീപും, ജോയൻ്റ് സെക്രടറിയായി ഉദയഗട്ടിയും, ട്രഷററായി പി കെ ശംസുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു.

Keywords: News, Kerala, Top-Headlines, BJP, election,  Kasaragod Bar Association Elections: Lawyers Congress Panel Wins.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?