Arrested | 'പൊലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധന, വിവിധ കേസുകളില്‍ ഉള്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി'; യുവാവ് അറസ്റ്റില്‍
തൃശൂര്‍: (www.kvartha.com) പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തളിക്കുളം പഞ്ചായത് പരിധിയില്‍പെട്ട പ്രണവ് ആണ് അറസ്റ്റിലായത്. പൊലീസാണെന്ന് പറഞ്ഞ് പ്രതി കഞ്ചാവ് പരിശോധന നടത്തുകയും വിവിധ കേസുകളില്‍ ഉള്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ പണം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നീരജ്, അതുല്‍, ആദര്‍ശ് എന്നിവര്‍ സ്‌കൂടെറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വച്ച് മോടോര്‍ സൈക്കിളില്‍ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് കഞ്ചാവ് പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതി മൂവരെയും കൂട്ടി ഇവരുടെ തന്നെ കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോയി. അവിടെ വച്ച് നാലുപേരെയും കഞ്ചാവ് ഉള്‍പെടെ വിവിധ കേസുകളില്‍ ഉള്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ തട്ടിയെടുത്തു. തുടര്‍ന്ന് മൂവരെയും വീണ്ടും ഭീഷണിപ്പെടുത്തി എടിഎമില്‍ നിന്ന് നീരജിന്റെ അമ്മയുടെ അകൗണ്ടില്‍ നിന്നും 15,000 രൂപ കൂടി എടുപ്പിച്ച് മൊത്തം 45,000 രൂപയുമായി പ്രതി കടന്നുകളഞ്ഞു.
Keywords: Thrissur, News, Kerala, Arrest, Arrested, Police, Case, Crime, Thrissur: Man arrested for fraud case.
Powered by Info News For You

Comments
Post a Comment