Arrested | കഞ്ചാവ് വിൽപന ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ അക്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
കണ്ണൂർ: (www.kvartha.com) കഞ്ചാവ് വിൽപന ചോദ്യം ചെയ്ത വിരോധത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ മർദിച്ചെന്ന കേസിൽ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റിൽ. വി സജിത്തിനെ (38) യാണ് വധശ്രമ കേസിൽ പെരിങ്ങോം പൊലീസ് ഇൻസ്പെക്ടർ പി സുഭാഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡണ്ട് കുറ്റൂർ മേനോൻ കുന്നിലെ ആരമ്പൻ ജിത്തു (24) അക്രമത്തിനിരയായത്.
കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിയേറ്റതായാണ് പരാതി. ജിത്തുവിനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .പ്രദേശത്ത് ലഹരി വിൽപന തടയുന്നതിനിടെ ഭാഗമായി ഡിവൈ.എഫ്ഐ പ്രവർത്തകർ വീടുകൾ തോറും സ്ക്വാഡ് പ്രവർത്തനം നടത്തിയിരുന്നു. കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് അക്രമിച്ചതെന്നാണ് ആരോപണം. പൊലീസ് അറസ്റ്റ് ചെയ്ത് പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Keywords: News,Kerala,State,Kannur,attack,Assault,DYFI,Arrest,Youth,Case,Police,Local-News, Youth arrested in assault case
Powered by Info News For You

Comments
Post a Comment