Arrested | 'അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു'; 2 യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com) ബേപ്പൂരില്‍ അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അബ്ദുര്‍ ഖാദര്‍(42), ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശാഹുല്‍ ഹമീദ് (33) എന്നിവരെയാണ് സിഐ സിജിത്ത് വിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസും അസിസ്റ്റന്റ് കമീഷനര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് അബ്ദുര്‍ ഖാദറിനെ പിടികൂടുകയും ഇയാളോട് ചോദിച്ചതില്‍ നിന്നും കൂട്ടുപ്രതി ശാഹുലാണെന്ന് സമ്മതിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
ശാഹുലിനായുള്ള അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Arrest, Arrested, Police, Case, Crime, Injured, Kozhikode: Guest worker attacked by two men, arrested.
Powered by Info News For You

Comments
Post a Comment