Arrested | 'വരുമാന സര്‍ടിഫികറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങി'; തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി

കട്ടപ്പന: (www.kvartha.com) വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ടിഫികറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടുക്കി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

സംഭവത്തെ കുറിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്: കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാന്‍ ആവശ്യപ്പെട്ടു. തുക കുറച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Kattappana, News, Kerala, Arrest, Arrested, Bribe Scam, Vigilance, Certificate, Idukki: Bribe: Tahsildar arrested by vigilance

വിജിലന്‍സ് കോട്ടയം കിഴക്കന്‍ മേഖല റേഞ്ച് എസ്പി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി യൂനിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍, സിഐമാരായ ടിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എന്‍, സുരേഷ് കുമാര്‍ ബി, പ്രദീപ് പി എന്‍, ബിജു വര്‍ഗീസ്, ബേസില്‍ പി ഐസക്, എസ്‌സിപിഒമാരായ സനല്‍ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആര്‍, ദിലീപ് കുമാര്‍ എസ് എസ്, സന്ദീപ് ദത്തന്‍, വി ജാന്‍സി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Kattappana, News, Kerala, Arrest, Arrested, Bribe Scam, Vigilance, Certificate, Idukki: Bribe: Tahsildar arrested by vigilance



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?