Allegation | 'പയ്യന്നൂര്‍ എംഎല്‍എയ്ക്കെതിരെയുള്ള വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തു'; പരിസ്ഥിതി പ്രവര്‍ത്തകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഗൃഹസന്ദര്‍ശന പരിപാടി ഒഴിവാക്കിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിന് പരിസ്ഥിതി പ്രവര്‍ത്തകനെതിരെ ഭീഷണിയുമായി സിപിഎം ലോകല്‍ സെക്രടറി രംഗത്തുവന്നതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആലപ്പടമ്പ് ലോകല്‍ സെക്രടറി ടി വിജയന്റെ ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
                      
Latest-News, Kerala, Kannur, Payyannur, Top-Headlines, Political-News, Politics, Allegation, Controversy, CPM, Threatened, Allegation that CPM leader threatened environmentalist.

ടിഐ മധുസൂദനന്‍ ഗൃഹസന്ദര്‍ശന പരിപാടി ഒഴിവാക്കിയെന്ന ഓണ്‍ലൈന്‍ വാര്‍ത്തയുടെ ലിങ്ക് ജോബി പീറ്റര്‍ എന്നയാള്‍ പ്രാദേശിക വാട്സ് ആപ് ഗ്രൂപുകളില്‍ ഷെയര്‍ ചെയ്തിരുന്നു. വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ ചിത്രം മാറുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോബി പീറ്ററോട് ടി വിജയന്‍ പറഞ്ഞുവെന്നാണ് പരാതി.

ആലപ്പടമ്പില്‍ മീന്‍ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരികയാണ്. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് എംഎല്‍എ ഗൃഹപ്രവേശന പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് ഒരു പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ടലില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ജോബി പീറ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ വിജയന്‍ ഭീഷണിയുമായി രംഗത്തെത്തിയെന്നാണ് പറയുന്നത്. തനിക്ക് മാത്രമല്ല, സമരസമിതിയിലുള്ള എല്ലാവര്‍ക്കുമെതിരെ സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് ജോബി പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Payyannur, Top-Headlines, Political-News, Politics, Allegation, Controversy, CPM, Threatened, Allegation that CPM leader threatened environmentalist.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?