Accidental Death | തെങ്ങില്‍ കയറി തത്തയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒടിഞ്ഞുവീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആറാട്ടുപുഴ: (www.kvartha.com) തെങ്ങില്‍ കയറി തത്തയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങൊടിഞ്ഞുവീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍-നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മയാണ് (17) മരിച്ചത്.

ജെട്ടി റോഡില്‍ ഷാപ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ മണ്ട പോയി നിന്ന ഉയരമുള്ള തെങ്ങിന്റെ പൊത്തില്‍ നിന്നും തത്തക്കുഞ്ഞുങ്ങളെ എടുക്കാനായി കയറുന്നതിനിടെ പഴകി ദ്രവിച്ച് നിന്ന തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. നിലത്തുവീണ കൃഷ്ണ ചൈതന്യയെ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് ആംബുലന്‍സില്‍ കായംകുളം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Plus Two student killed by falling coconut tree, Kochi, News, Local News, Accidental Death, Plus Two student, Kerala

മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. മുതുകുളം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മധുര മീനാക്ഷി സഹോദരിയാണ്.

Keywords: Plus Two student killed by falling coconut tree, Kochi, News, Local News, Accidental Death, Plus Two student, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?