Accidental Death | കായംകുളത്ത് ബൈകപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരുക്ക്
കായംകുളം: (www.kasargodvartha.com) ബൈക് അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. കായംകുളം ചിറക്കടവം മുപ്പള്ളില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9 മണിയോടെ താമരക്കുളത്തിന് സമീപം ആനയടിയിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. മൃതദേഹം കായംകുളം താലൂക് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരന്‍ ജിഷ്ണു.
Keywords: news,Kerala,State,Top-Headlines,Accident,Accidental-Death,Injured,hospital,Dead body, Kayamkulam: Youth died in bike accident
Powered by Info News For You

Comments
Post a Comment