Accidental Death | പുതുപൊന്നാനി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്
മലപ്പുറം: (www.kvartha.com) പുതുപൊന്നാനിയിലെ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിച്ച് അപകടം. പുലര്‍ചെ അഞ്ച് മണിക്കുണ്ടായ സംഭവത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പൊന്നാനിയിലെ താലൂക് ആശുപത്രി, എടപ്പാളിലെ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസവുമുണ്ടായി.
Keywords: News,Kerala,State,Malappuram,Accident,Accidental Death,Injured,Local-News,hospital,Treatment,Death, Malappuram: One died, 3 injured in car collides with lorry
Powered by Info News For You

Comments
Post a Comment