Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രികനായ 18 കാരന് ദാരുണാന്ത്യം
കൊച്ചി: (www.kvartha.com) തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രികനായ 18 കാരന് ദാരുണാന്ത്യം. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്‍ മകന്‍ ശ്രേയസ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ പുലര്‍ചേ അഞ്ചരയോടെയായിരുന്നു പരിസരവാസികളെ നടുക്കിയ അപകടം സംഭവിച്ചത്.
ആലപ്പുഴയില്‍ നിന്ന് പുത്തന്‍കുരിശിലേക്ക് വരുകയായിരുന്ന ശ്രേയസിന്റെ ബൈകും പാല - എരുമേലി കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആധാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Accident,Accidental Death,KSRTC,bike,Youth,Dead Body,Death,hospital,Local-News,Kochi, Kochi: Youth Died in Road Accident
Powered by Info News For You

Comments
Post a Comment