Accident | ആഭ്യന്തര സെക്രടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് 7 പേര്‍ക്ക് പരുക്ക്

കൊല്ലം: (www.kasargodvartha.com) ആഭ്യന്തര സെക്രടറി ഡോക്ടര്‍ വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗികവാഹനം അപകടത്തില്‍പെട്ടു. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആഭ്യന്തര സെക്രടറി കൊച്ചിയില്‍ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. 

ആഭ്യന്തര സെക്രടറി വി വേണു, ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവല്ല പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Accident,Injured,news,Kerala,State,Top-Headlines,Family,hospital,Kollam, Kollam: Home Secretary V Venu car accident


കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Keywords: Accident,Injured,news,Kerala,State,Top-Headlines,Family,hospital,Kollam, Kollam: Home Secretary V Venu car accident



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?