Accident | കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് 5 പേർക്ക് പരുക്ക്; സംഭവം അർധ രാത്രിയിൽ; അപകടത്തിന് കാരണമായത് മത്സരയോട്ടമെന്ന് പൊലീസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com) ചിത്താരി കെ എസ് ടി പി റോഡിൽ തിങ്കളാഴ്ച പുലർചെ 12.30 മണിയോടെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിലേക്ക് പിന്നാലെ വന്ന മറ്റൊരു സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ രണ്ട് കാറുകളും പൂർണമായും തകർന്നു.
Powered by Info News For You
പരുക്കേറ്റ അജാനൂർ സ്‌കൂളിന് സമീപത്തെ നിസാം, ബാശ, ബാസിത് എന്നിവർക്കും നീലേശ്വരം സ്വദേശികളായ മറ്റ് രണ്ടുപേർക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം. ഇവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ നിസാമിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശവാസികൾ ഓടിക്കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്. അതേസമയം അപകടത്തിന് ഇടയാക്കിയത് മത്സരയോട്ടമാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇന്റിമേഷൻ ലഭിച്ചാൽ ഉടൻ കേസടുക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords: News, Latest-News, Top-Headlines, Accident, Car-Accident, Collided, Police, Injured, Hospital, Road, Kanhangad, Chithari, 5 injured as two cars collide.
Powered by Info News For You

Comments
Post a Comment