Woman Arrested | കുടുംബ വഴക്കിനിടെ ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി; ഒമാനില്‍ യുവതി അറസ്റ്റില്‍
മസ്ഖത്: (www.kvartha.com) ഒമാനില്‍ കുടുംബ വഴക്കിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ സ്വദേശിയായ യുവതി അറസ്റ്റില്‍. ഷിനാസ് വിലായത്തിലാണ് സംഭവം. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരുക്കേല്‍പ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരുക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഡിസംബറില്‍ ആയുധം കൊണ്ട് ആക്രമിച്ച രണ്ട് കേസുകള്‍ രാജ്യത്ത് റിപോര്‍ട് ചെയ്തിരുന്നു. രണ്ട് സ്ത്രീകളാണ് മരിച്ചത്. ഒരു സംഭവം മസ്ഖതിലും മറ്റൊന്ന് അല്‍ ദാഹിറ ഗവര്‍ണറേറ്റിലുമായിരുന്നു.
Keywords: News, Gulf, World, Muscat, Arrest, Arrested, Crime, Police, Complaint, Woman, Injured, Woman arrested for attempting to kill her relative.
Powered by Info News For You

Comments
Post a Comment