Traffic Police | ടൗണില്‍ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി കുമ്പള ഗ്രാമ പഞ്ചായത്

കുമ്പള: (www.kasargodvartha.com) ടൗണില്‍ അടിയന്തരമായി ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കുമ്പള ഗ്രാമപഞ്ചായത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രസിഡന്റ് യുപി താഹിറാ യൂസഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസ് എന്നിവര്‍ക്ക് നിവേദനം നല്‍കി. കുമ്പള ടൗണില്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍, വിവിധ സര്‍കാര്‍ ഓഫീസുകളിലേക്ക് എത്തുന്നവര്‍, ആശുപത്രികളില്‍ എത്തുന്നവര്‍, സ്‌കൂള്‍, കോളജുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഇത്രയും ജനങ്ങളെ നിയന്ത്രിക്കാന്‍ കുമ്പളയില്‍ നിലവില്‍ യാതൊരുവിധ സംവിധാനവുമില്ല.

ടൗണിലും മറ്റും അലസ്യമായി വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. ഇത് വലിയ ഗതാഗത സ്തംഭനത്തിനും പലപ്പോഴും കാരണമാകുന്നുണ്ട്. മംഗലാപുരത്തേക്ക് പോകുന്ന കേരള -കര്‍ണാടക കെഎസ്ആര്‍ടിസികളും ബസുകളും ഒരുമിച്ച് ടൗണില്‍ എത്തുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ടെന്നും പഞ്ചായത് അധികൃതര്‍ചൂണ്ടിക്കാട്ടി.

Kumbala, News, Kerala, Kasaragod, Panchayath, Traffic police services should be made available in Kumbla town: Kumbla Panchayat.

ദേശീയപാതവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തികള്‍ മൂലവും രാത്രികാലങ്ങളില്‍ വലിയ തോതിലുള്ള ഗതാഗത തടസനത്തിന് കാരണമാവുന്നുണ്ട്. ഇവ പരിഹരിക്കാന്‍ അടിയന്തിരമായി കുമ്പള ടൗണില്‍ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords: Kumbala, News, Kerala, Kasaragod, Panchayath, Traffic police services should be made available in Kumbla town: Kumbla Panchayat.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?