Thiruvapana Mahotsavam | കാട്ടിലെ മലമുകളില്‍ നടക്കുന്ന കേരളത്തിലെ അപൂര്‍വ ഉത്സവം; കുന്നത്തൂര്‍ പാടി തിരുവപ്പന മഹോത്സവം ഡിസംബര്‍ 18 ന് തുടങ്ങും


കണ്ണൂര്‍: (www.kvartha.com) ചരിത്രപ്രസിദ്ധമായ കുന്നത്തൂര്‍ പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവം ഡിസംബര്‍ 18 ന് ഞായറാഴ്ച തുടക്കമാകും. 2023 ജനുവരി 16ന് സമാപിക്കുമെന്ന്
ട്രസ്റ്റി ജനറല്‍ മാനേജര്‍ എസ് കെ കുഞ്ഞിരാമന്‍ നായര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാട്ടിലെ മലമുകളില്‍ നടക്കുന്ന കേരളത്തിലെ അപൂര്‍വം ചില ഉത്സവങ്ങളില്‍ ഒന്നാണ് കുന്നത്തൂര്‍ പാടിയിലേത്. 

18ന് രാവിലെ മുതല്‍ താഴെ പൊടിക്കളത്തെ മടപ്പുരയില്‍ തന്ത്രി പേര്‍ക്കിളത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ എന്നീ ചടങ്ങുകള്‍ നടക്കും. 

News,Kerala,State,Kannur,Festival,Religion,Temple,Press-Club,Press meet, Kunnathur Padi Thiruvapana Mahotsavam will begin on December 18


ആദ്യദിവസമായ ഞായറാഴ്ച രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍ പുറം കാലമുത്തപ്പന്‍ നാടുവാന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും. ഉത്സവകാലത്ത് ഭക്തര്‍ക്ക് 24 മണിക്കൂറും പാടിയില്‍ പ്രവേശിക്കാം. പാടിയില്‍ പണിയില്‍ പൂര്‍ത്തിയായതായി ട്രസ്റ്റി എസ് കെ കുഞ്ഞിരാമന്‍ നായര്‍ അറിയിച്ചു.

Keywords: News,Kerala,State,Kannur,Festival,Religion,Temple,Press-Club,Press meet, Kunnathur Padi Thiruvapana Mahotsavam will begin on December 18


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?