Teacher Missing | 'നിങ്ങൾ നന്നായി പരീക്ഷയെഴുതൂ, ഞാൻ അൽപ നേരം കഴിഞ്ഞ് വരാം'; പരീക്ഷയ്ക്കിടെ പുറത്ത് പോയ അധ്യാപകൻ തിരിച്ചു വന്നില്ല; കടൽക്കരയിലൂടെ നടന്നുപോകുന്നത് കണ്ടതായി ചിലർ; കടലിലും കരയിലുമായി അന്വേഷണം
പടന്ന: (www.kasargodvartha.com) 'നിങ്ങൾ നന്നായി പരീക്ഷയെഴുതൂ, ഞാൻ അൽപ നേരം കഴിഞ്ഞ് വരാം', എന്ന് പറഞ്ഞ് പരീക്ഷയ്ക്കിടെ പുറത്ത് പോയ അധ്യാപകൻ തിരിച്ചു വന്നില്ല. തൃക്കരിപ്പൂർ കൈക്കോട്ട് കടവ് സ്വദേശിയും പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെകൻഡറി സ്കൂളിലെ ഇൻഗ്ലീഷ് അധ്യാപകനുമായ ബാബുവിനെ (40) യാണ് കഴിഞ്ഞ ദിവസം കാണാതായത്.
അധ്യാപകൻ കടൽക്കരയിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. കാണാതായ അധ്യാപകന് വേണ്ടി കടലിലും കരയിലുമായി അന്വേഷണം തുടരുകയാണെന്ന് ചന്തേര പൊലീസ് അറിയിച്ചു. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെകൻഡറി സ്കൂളിൽ എൻഎംഎംഎസ് മോഡൽ പരീക്ഷയ്ക്കിടെയാണ് അധ്യാപകനെ കാണാതായിരിക്കുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് അൽപ സമയം കഴിഞ്ഞ് വരാം എന്ന് പറഞ്ഞശേഷം പുറത്തിറങ്ങി നടന്നു പോവുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ മാൻമസിംഗിന് കേസെടുത്ത് ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കി. പുറത്ത് പോയ അധ്യാപകൻ സമയം ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്ന് സഹ അധ്യാപകർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സിച് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അധ്യാപകൻ കടൽക്കരയിലൂടെ നടന്നു പോകുന്നത് ശ്രദ്ധയിൽപെട്ടതായി ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടലിലും കരയിലും തീരദേശ പൊലീസും ചന്തേര പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. അധ്യാപകൻ്റെ അടുത്ത ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയിരുന്നു. അധ്യാപകൻ്റെ ഫോൺ ലൊകേഷൻ മനസിലാക്കാനായി ചന്തേര പൊലീസ് സൈബർ സെലിന്റെ സഹായം തേടിയിട്ടുണ്ട്. അധ്യാപകനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് കാണിച്ച് സോഷ്യൽ മീഡിയ വഴി സഹായം അഭ്യർഥിച്ചിട്ടുണ്ട്.
Powered by Info News For You

Keywords: Police searching for missing teacher, Kerala, Kasaragod, news, Top-Headlines, Trikaripur, Teacher, Missing, Investigation, Police.
Powered by Info News For You
.jpg)

Comments
Post a Comment