Priosner Swap | ഇരുരാജ്യങ്ങളില്‍ ജയിലിലായിരുന്ന തടവുകാരെ കൈമാറി; കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗടിനെ യുഎസും സൂപര്‍താരം ബ്രിട്‌നിയെ റഷ്യയും മോചിപ്പിച്ചു

വാഷിങ്ടന്‍: (www.kvartha.com) ഇരുരാജ്യങ്ങളില്‍ ജയിലിലായിരുന്ന തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുഎസും. കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗടിനെ റഷ്യയ്ക്ക് വിട്ടുകൊടുത്ത് റഷ്യയില്‍ തടവിലായിരുന്ന തങ്ങളുടെ ബാസ്‌കറ്റ്‌ബോള്‍ സൂപര്‍താരം ബ്രിട്‌നി ഗ്രൈനറെ യുഎസ് മോചിപ്പിച്ചു.

യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ഇത് സാധ്യമായത്. ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബൈയില്‍വച്ച് കൈമാറി അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. 

2008 ല്‍ തായ്‌ലന്‍ഡില്‍ വച്ചാണ് യുഎസില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ അനധികൃതമായി വിറ്റ മുന്‍ റഷ്യന്‍ സൈനികനും ലോകം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയെന്നും പേരുകേട്ട ആയുധക്കച്ചവടക്കാരന്‍ വിക്ടര്‍ ബൗടിനെ യുഎസ് അധികൃതര്‍ പിടികൂടിയത്. 

2012 ല്‍ യുഎസ് കോടതി ബൗടിന് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ ബൗട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്. 'മരണ വ്യാപാരി' എന്നും അറിയപ്പെടുന്ന ബൗടിന്റെ ജീവചരിത്രം ആസ്പദമാക്കി നിര്‍മിച്ച 'ലോര്‍ഡ് ഓഫ് വാര്‍' എന്ന ഹോളിവുഡ് ചിത്രം സൂപര്‍ഹിറ്റായിരുന്നു. 

ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തില്‍ വച്ചാണ് ബ്രിട്‌നിയെ ലഹരിപദാര്‍ഥം കൈവശം വച്ചതിന് റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ബ്രിട്‌നിയുടെ വാദം തള്ളി റഷ്യന്‍ കോടതി ഒന്‍പത് വര്‍ഷം തടവിന് ശിക്ഷിച്ചു. 

News,World,international,Washington,Top-Headlines,Russia, Prison,Prisoners, Accused,Player, Griner freed: WNBA star swapped for Russian, heads home


രണ്ടു തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ഫീനിക്‌സ് മെര്‍കുറി ടീമിലെ സൂപര്‍ താരവുമായ ബ്രിട്‌നിയെ മോചിപ്പിക്കുന്നതിന് ആരാധകരുടെ മുറവിളി ശക്തമായതോടെ യുഎസ് ഭരണകൂടം വിട്ടുകിട്ടാന്‍ ഉന്നതതല ശ്രമം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലവ്‌റോവിനെ നേരിട്ട് വിളിച്ച് ബ്രിട്‌നിയുടെ മോചനത്തിന് വഴിയൊരുക്കി. 

Keywords: News,World,international,Washington,Top-Headlines,Russia, Prison,Prisoners, Accused,Player, Griner freed: WNBA star swapped for Russian, heads home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?