Officers Arrested | കുമളിയില്‍ അയ്യപ്പഭക്തരില്‍ നിന്നും കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം; നടപടിക്ക് ശിപാര്‍ശ
ഇടുക്കി: (www.kvartha.com) കുമളിയില്‍ അയ്യപ്പഭക്തരില്‍ നിന്നും കൈക്കൂലി വാങ്ങിയ എംവിഡി (Motor Vehicle Department) ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം കയ്യോടെ പൊക്കി. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശിപാര്‍ശ ചെയ്തു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാന്‍ കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സിന് പരിശോധന നടത്തിയത്. വിജിലന്‍സ് എത്തുമ്പോള്‍ അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ മദ്യപിച്ചായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയില്‍ അയ്യപ്പഭക്തന്മാരുടെ വാഹനത്തില്‍ വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്‌പോസ്റ്റിലെത്തി. 1000 രൂപയാണ് ഇവരില്‍ നിന്നും അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ മനോജും സഹായി ഹരികൃഷ്ണനും ചേര്‍ന്ന് വാങ്ങിയത്.
ഡ്യൂടി സമയത്ത് അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് മദ്യപിച്ചിരുന്നതായും വിജിലന്‍സിന് ബോധ്യമായി. വിജിലന്‍സ് പിടികൂടുമ്പോള്‍ മനോജ് മദ്യപിച്ചിരുന്നുവെന്ന മെഡികല്‍ പരിശോധന റിപോര്‍ട് അടക്കമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.
Keywords: News,Kerala,State,Idukki,Bribe Scam,Motor-Vehicle-Department,Vigilance, Complaint,Devotees,Sabarimala Temple,Religion,Case, Idukki: Two MVD officers were arrested for taking bribes from Ayyappa devotees
Powered by Info News For You

Comments
Post a Comment