Nishchalananda | ഭാരത പര്യടനത്തിന്റെ ഭാഗമായി പുരി മഠാതിപതി നിശ്ചലാനന്ദ സരസ്വതി കണ്ണൂര്‍ സന്ദര്‍ശിക്കും


കണ്ണൂര്‍: (www.kvartha.com) ആദി ശങ്കരന്‍ സ്ഥാപിച്ച പുരി ഗോവര്‍ധന്‍ മഠത്തിന്റെ അധിപന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ഭാരത പര്യടനത്തിന്റെ ഭാഗമായി കണ്ണൂരിലെത്തും. രാഷ്‌ട്രോത്കര്‍ഷ അഭിയാന്‍ യാത്ര എന്ന പേരില്‍ നടക്കുന്ന യാത്രയുടെ ഭാഗമായി ഡിസംബര്‍ 16, 17 തിയതികളില്‍ അദ്ദേഹം കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 

News,Kerala,State,Kannur,Religion, Puri Madathipati Nishchalananda Saraswati will visit Kannur


വേദോപനിഷത്തുക്കളിലും ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്ര വിജ്ഞാനത്തിലും അഗാധ പാണ്ഡിത്യമുള്ള സന്യാസിവര്യനാണ് സ്വാമി നിശ്ചലാനന്ദ പുരി. ഡിസംബര്‍ 17 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ണൂരിലെ ചിന്മയ ബാലഭവനില്‍ ആദ്ധ്യാത്മികാചാര്യന്‍മാരുടെ നേതൃത്വത്തില്‍ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി അദ്ദേഹത്തെ സ്വീകരിക്കുകയും തുടര്‍ന്ന് നടക്കുന്ന സത്സംഗത്തില്‍ സ്വാമിജി അനുഗ്രഹഭാഷണം നടത്തുകയും ചെയ്യും.

Keywords: News,Kerala,State,Kannur,Religion, Puri Madathipati Nishchalananda Saraswati will visit Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?