Naegleria fowleri | കോവിഡ് ആശങ്കകൾക്കിടെ മറ്റൊരു മാരക രോഗവും; ദക്ഷിണ കൊറിയയിൽ ആദ്യമായി 'നെയ്‌ഗ്ലേരിയ ഫൗലേരി' സ്ഥിരീകരിച്ചു; രോഗകാരി മസ്തിഷ്കം തിന്നുന്ന അമീബ

സോൾ: (www.kvartha.com) ദക്ഷിണ കൊറിയയിൽ ആദ്യമായി നെയ്‌ഗ്ലേരിയ ഫൗലേരി, അതായത് 'തലച്ചോർ തിന്നുന്ന അമീബ' അണുബാധ റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മരിച്ച കൊറിയൻ പൗരന് നെയ്‌ഗ്ലേരിയ ഫൗലേരി ബാധിച്ചതായി കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (KDCA) സ്ഥിരീകരിച്ചു. മനുഷ്യരുടെ തലച്ചോറിനെ നശിപ്പിക്കുന്ന രോഗമാണിത്. നാലു മാസത്തിനുശേഷം ഡിസംബർ 10 ന് കൊറിയയിലേക്ക് മടങ്ങിയെത്തിയ 50 കാരനായ ഇയാളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെടുകയും ആയിരുന്നു.             

First infection of 'brain-eating amoeba' reported in South Korea, International,News, Top-Headlines, Latest-News, COVID19, South Korea, Report, Virus, Human.

1937-ൽ അമേരിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഈ രോഗം കൊറിയയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ചൂടുള്ള ശുദ്ധജല തടാകങ്ങൾ, നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗളേറിയ. ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകളിലും അവയുണ്ടാകാം. അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 1962 മുതല്‍ 2021 വരെ അമേരിക്കയില്‍ ഇത്തരം 154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ നാല് പേരെ മാത്രമാണ് രക്ഷിക്കാനായത്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവ്

നെയ്‌ഗ്ലേരിയ ഫൗലേരി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്ന് കെഡിസിഎ പറഞ്ഞു, എന്നാൽ രോഗം പടർന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. യുഎസ്, ഇന്ത്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 2018 ലെ കണക്കനുസരിച്ച് ലോകത്ത് ആകെ 381 നഗ്ലേറിയ ഫൗളേരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Keywords: First infection of 'brain-eating amoeba' reported in South Korea, International,News, Top-Headlines, Latest-News, COVID19, South Korea, Report, Virus, Human.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?