Meter Shower | യുഎഇ: ഈവര്‍ഷത്തെ ഒടുവിലത്തെയും ഏറ്റവും വലുതുമായ ഉല്‍ക്കാവര്‍ഷം അടുത്താഴ്ച
ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com) വരും ദിവസങ്ങളില്‍ യുഎഇയുടെ ആകാശത്ത് ഏറ്റവും മനോഞ്ജമായ ആകാശക്കാഴ്ചകളില്‍ ഒന്നായ ജെമിനിഡ്സ് മെറ്റിയര്‍ ഷവര്‍ (Geminids Meteor Shower) തെളിയും. ഈ വര്‍ഷത്തെ ഏറ്റവും വലുതും ഒടുവിലത്തേതുമായ ഉല്‍ക്കാവര്‍ഷവുമായിരിക്കും അത്. താമസക്കാര്‍ക്ക് ഉല്‍ക്കാവര്‍ഷം കാണാനുള്ള അവസരമുണ്ടാകുമെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ് അറിയിച്ചു.
നമ്മുടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് സെക്കന്‍ഡില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ പ്രവേശിക്കുന്ന അവശിഷ്ടങ്ങളുടെ കഷണങ്ങളാണ് ജെമിനിഡ്സ് മെറ്റിയര്‍ ഷവര്‍. അതിമനോഹരമായ ഉല്‍ക്കാവര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ മണിക്കൂറില്‍ 150 ഉല്‍ക്കകള്‍ പുറപ്പെടുവിക്കുന്നതായി അറിയപ്പെടുന്നു. എന്നാല്‍ പ്രകാശ മലിനീകരണവും മറ്റ് ഘടകങ്ങളും കാരണം യഥാര്‍ത്ഥത്തില്‍ ദൃശ്യമാകുന്ന എണ്ണം വളരെ കുറവായിരിക്കും. ഡിസംബര്‍ 14 ബുധനാഴ്ചയും ഡിസംബര്‍ 15 വ്യാഴാഴ്ചയും ഈ കാഴ്ച കാണാന്‍ കഴിയും.
അഹ് മദ് അല്‍ ഹരീരി
ഈ വര്‍ഷം, ചന്ദ്രനില്‍ നിന്നുള്ള 70 ശതമാനം വെളിച്ചം ഉല്‍ക്കകളെ മറയ്ക്കുന്നതിനാല്‍ മങ്ങിയ രീതിയിലുള്ള കാഴചയേ ലഭ്യമാകുകയുള്ളൂ. ഉല്‍ക്കാവര്‍ഷം കാണാന്‍ ആളുകള്‍ക്ക് പ്രത്യേക ഉപകരണങ്ങളോ കഴിവുകളോ ആവശ്യമില്ലെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ് സിഇഒ ഹസന്‍ അഹ് മദ് അല്‍ ഹരീരി പറഞ്ഞു. ആവശ്യത്തിന് തെളിഞ്ഞ ആകാശവും നഗര വിളക്കുകളില്‍ നിന്ന് മാറി ആളൊഴിഞ്ഞ കാഴ്ചയും മാത്രം മതി. ഉല്‍ക്കാ പ്രദര്‍ശനം കാണാന്‍ മരുഭൂമിയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ തണുപ്പു കാലാവസ്ഥയായതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ചൂടുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
ദുബൈ അസ്ട്രോണമി ഗ്രൂപും ഡിസംബര്‍ 14 ന് ദുബൈയിലെ അല്‍ ഖുദ്രയില്‍ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ 12 വരെ നടക്കുന്ന പരിപാടിയില്‍ ചന്ദ്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ദൂരദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കുന്നതും, ആസ്ട്രോഫോടോഗ്രഫി സെഷന്‍, സ്‌കൈ മാപിംഗ്, ഉല്‍ക്കകളുടെ നഗ്നനേത്ര നിരീക്ഷണവും മറ്റും ഉള്‍പെടുന്നു.
Keywords: Reported by Qasim Moh'd Udumbunthala, News, Gulf, World, UAE, Meteor shower, Meteor shower to rain over UAE.
Powered by Info News For You

Comments
Post a Comment