Message | ലോകകപ് ഫൈനല്‍ മത്സരത്തില്‍ ലോക സമാധാനവുമായി ബന്ധപ്പെട്ട് തന്റെ സന്ദേശം അറിയിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ്; അഭ്യര്‍ഥന തള്ളി ഫിഫ
ദോഹ: (www.kvartha.com) ലോകകപ് ഫൈനലില്‍ തന്റെ സന്ദേശം അറിയിക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ ആവശ്യം ഫിഫ നിരസിച്ചു. ലോകകപ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സെലന്‍സ്‌കിയുടെ അഭ്യര്‍ഥന. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയും യുക്രൈന്‍ സര്‍കാരും ചര്‍ച തുടരുകയാണെന്നുള്ള റിപോര്‍ടുകളും പുറത്ത് വരുന്നുണ്ട്.
എല്ലാ രാഷ്ട്രീയപരമായ സന്ദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഫിഫ. ഖത്വറിലെ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാന്‍ ഫിഫ ഇതുവരെ തയാറായിട്ടില്ല. മഴവില്‍ വര്‍ണമുള്ള ബാന്‍ഡ് ധരിക്കുന്നതില്‍ നിന്നും കളിക്കാരെ ഫിഫ വിലക്കിയിരുന്നു. രാഷ്ട്രീയ മാനം പ്രകടിപ്പിക്കുന്ന മറ്റു പതാകകളും ഫിഫ വിലക്കിയിട്ടുണ്ട്. ലോകകപ് കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ടീമിനെ വിലക്കിയിരുന്നു. എന്നാല്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിന് മാത്രം ഇളവ് നല്‍കി.
രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലന്‍സ്‌കി അഭ്യര്‍ഥന നടത്താറുണ്ട്. ഇസ്രാഈല്‍ പാര്‍ലമെന്റ്, ഗ്രാമി അവാര്‍ഡ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സെലന്‍സ്‌കി സമാധാനത്തിനായും സഹായത്തിനായും അഭ്യര്‍ഥന നടത്തിയിരുന്നു.
അതിനിടെ, യുക്രൈനില്‍ മിസൈല്‍ വര്‍ഷിക്കുന്നത് റഷ്യ തുടരുകയാണ്. ഇന്ധനശ്യംഖല തകര്‍ത്ത് യുക്രൈനെ ഡിസംബറിലെ കൊടുംതണുപ്പുകാലത്ത് കൂടുതല്‍ ദുരിതത്തിലാക്കാനാണ് റഷ്യയുടെ ശ്രമം.
Keywords: News,World,international,Doha,World Cup,FIFA-World-Cup-2022,Russia,Gulf,Top-Headlines,Trending,Ukraine,Message,Sports,Football,Fifa, FIFA Rejects Ukraine President Zelensky's Request To Share Message Of Peace At World Cup Final: Report
Powered by Info News For You

Comments
Post a Comment