Martin George | ലീഡറുടെ ഓര്‍മകള്‍ മുന്നോട്ടുള്ള പ്രയാണത്തിലെ ഊര്‍ജമെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

കണ്ണൂര്‍: (www.kvartha.com) ഏതു പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഊര്‍ജമാണ് ലീഡര്‍ കെ കരുണാകരന്റെ ഓര്‍മകളെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രസ്ഥാനം ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഘട്ടത്തില്‍ പോലും പതറാതെ പിടിച്ചു നിന്ന് പിന്നീട് പാര്‍ടിയെ വിജയത്തിലേക്ക് നയിച്ച ലീഡറുടെ ആത്മവിശ്വാസവും രാഷ്ട്രീയതന്ത്രങ്ങളും സമാനതകളില്ലാത്തതാണ്. നിലപാടുകളില്‍ കാര്‍കശ്യം പുലര്‍ത്തുന്നതിനൊപ്പം തന്നെ പ്രവര്‍ത്തകരുടെ വികാരമറിഞ്ഞ് പെരുമാറാനും ലീഡര്‍ക്ക് സാധിച്ചു.

Adv. Martin George says leader's memories are energy in journey ahead, Kannur, News, Politics, Congress, DCC, Kerala.

കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്നും ഏതു പ്രതിസന്ധിയേയും തരണം ചെയ്യുന്നത് കെ കരുണാകരനെ പോലുള്ള നേതാക്കള്‍ കെട്ടിപ്പടുത്ത അടിത്തറയുടെ ഉറപ്പിലാണെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. ലീഡറുടെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ നടന്ന പുഷ്പാര്‍ചനയ്ക്ക് ശേഷം അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കളായ ടി ഒ മോഹനന്‍, പ്രൊഫ: എ ഡി മുസ്തഫ, വി വി പുരുഷോത്തമന്‍, കെ പ്രമോദ്, കെ സി മുഹമ്മദ് ഫൈസല്‍, സി ടി ഗിരിജ, റിജില്‍ മാക്കുറ്റി, അബ്ദുല്‍ റശീദ് വി പി, സി വി സന്തോഷ്, റശീദ് കൗവായി, ടി ജയകൃഷ്ണന്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Adv. Martin George says leader's memories are energy in journey ahead, Kannur, News, Politics, Congress, DCC, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?