Last Rites | മൃതദേഹം കണ്ടതോടെ തളര്‍ന്ന് വീണു; തുനിഷ ശര്‍മ്മയുടെ അന്ത്യകര്‍മത്തിനെത്തി പൊട്ടിക്കരഞ്ഞ് ശീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും; പ്രണയബന്ധം വേര്‍പെടുത്താന്‍ കാരണം ശ്രദ്ധാ വാക്കര്‍ കൊലക്കേസെന്ന് അറസ്റ്റിലായ നടന്‍ പറഞ്ഞതായി റിപോര്‍ട്
മുംബൈ: (www.kvartha.com) മേകപ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് സിനിമാ- സീരിയില്‍ നടി തുനിഷ ശര്‍മ്മയുടെ അന്ത്യകര്‍മത്തില്‍, അറസ്റ്റിലായ നടന്‍ ശീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും പങ്കെടുത്തു. അന്ത്യകര്‍മത്തിനെത്തി ഇവര്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തുനിഷയുടെ മുഖം അവസാനമായി കണ്ട് പൊട്ടികരയുന്ന ശീസാന്‍ ഖാന്റെ സഹോദരിമാരായ ശഫാഖ് നാസ്, ഫലഖ് നാസ് അവരുടെ അമ്മ എന്നിവരുടെ വീഡിയോകള്‍ വിവിധ ബോളിവുഡ് പേജുകളിലൂടെ വൈറലാകുന്നുണ്ട്. തുനീഷ്യയുടെ മൃതദേഹം കണ്ട ശീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
ശീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുതാരങ്ങളുടെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ബന്ധം പിരിഞ്ഞത് ഇരുകുടുംബത്തിലേയും അടുത്തവര്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
തുനിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരമാണ് നടനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അമ്മയുടെ പരാതിയില്‍, മാസങ്ങളായി നടി ഹിന്ദി സീരിയലില്‍ ഒപ്പം അഭിനയിക്കുന്ന ശീസാന്‍ ഖാനുമായി പ്രണയ ബന്ധത്തിലായിരുന്നു. മറ്റൊരു ബന്ധമുണ്ടായിരുന്ന നടന്‍ അത് മറച്ച് വച്ച് തുനിഷക്ക് വിവാഹ വാഗ്ദാനം നല്‍കി. എന്നാല്‍ 16 ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധത്തില്‍ നിന്ന് നടന്‍ പിന്മാറിയെന്നും ഇത് മകളെ വിഷാദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 ദിവസം മുമ്പ് വേര്‍പിരിഞ്ഞുവെന്നും ഇതാണ് തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. നടി ഗര്‍ഭിണി ആയിരുന്നെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും തെറ്റെന്ന് പോസ്റ്റിമോര്‍ടം റിപോര്‍ടില്‍ തെളിഞ്ഞു.
അതേ സമയം തുനിഷ പ്രണയബന്ധം വേര്‍പെടുത്താന്‍ കാരണം ശ്രദ്ധാ വാക്കര്‍ കൊലക്കേസെന്ന് അറസ്റ്റിലായ നടന്‍ ശീസാന്‍ ഖാന്‍ പറഞ്ഞതായി റിപോര്‍ടുകള്‍ പുറത്തുവന്നു. ശ്രദ്ധാ വാക്കര്‍ കൊലപാതകം നടന്നതിന് പിന്നാലെ രണ്ട് മതസ്ഥര്‍ വിവാഹം ചെയ്യുന്നതിനെതിരെ പൊതു വികാരം ഉണ്ടായെന്നും അത് ഭയന്നാണ് ബന്ധത്തില്‍ നിന്ന് പുറകോട്ട് പോയതെന്നും നടന്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപോര്‍ടുകള്‍.
'ഡെല്‍ഹിയില്‍ ശ്രദ്ധാ വാക്കര്‍ കൊലപാതകം നടന്നതിന് പിന്നാലെ ഹിന്ദു യുവതിയെ വിവാഹം ചെയ്യാന്‍ താന്‍ ഭയന്നു. ലൗ ജിഹാദ് അടക്കം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. 28 -കാരനായ തന്നെക്കാള്‍ എട്ട് വയസ് കുറവാണ് തുനിഷയ്ക്ക്. ഇതും ബന്ധം ഒഴിയാന്‍ കാരണമായി.' - നടന്‍ പൊലീസിനോട് പറഞ്ഞു.
നേരത്തെയും ആത്മഹത്യാ ശ്രമം നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും താനാണ് രക്ഷിച്ചതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ നടന്‍ പറയുന്നുണ്ടെന്നും എന്നാല്‍ മൊഴികള്‍ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഇരുവരുടേയും ഫോണ്‍ ഫൊറന്‍സിക് പരിശോധയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഒരു ടിവി ഷോയുടെ സെറ്റില്‍ വച്ചാണ് ശനിയാഴ്ച തുനിഷ ശര്‍മ്മയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 'അലി ബാബ: ദസ്താന്‍-ഇ-കാബൂള്‍' എന്ന ടിവി ഷോയിലെ സഹനടിയായ ശീസാന്‍ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: News,National,Actress,Death,Case,Funeral,Family,Actor,Cinema,Bollywood,Top-Headlines,Trending,Entertainment,Obituary, Sheezan Khan's Sister Breaks Into Tears At Tunisha Sharma's Funeral
Powered by Info News For You

Comments
Post a Comment