Killed | 45 കാരന്‍ കുത്തേറ്റ് മരിച്ചു; സൂറത്കല്‍ പരിധിയില്‍ നിരോധനാജ്ഞ; ജോലി സമയത്തിലും നിയന്ത്രണം
മംഗ്‌ളുറു: (www.kasargodvartha.com) സൂറത്കലിലെ കാട്ടിപ്പള്ളയില്‍ 45 കാരന്‍ കുത്തേറ്റ് മരിച്ചു. കാട്ടിപ്പള്ള നാലാം ബ്ലോക് സ്വദേശി ജലീല്‍ ആണ് മരിച്ചത്. കാട്ടിപ്പള്ളയിലെ ഫാന്‍സി കടയുടെ ഉടമയാണ് ഇയാള്‍. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അക്രമികളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ജലീലിനെ അക്രമികള്‍ കത്തികൊണ്ട് കുത്തിയശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം. പ്രദേശവാസികള്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സൂറത്ത്കലിന് സമീപമുള്ള മുക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തുടര്‍നടപടികള്‍ക്കായി കുണ്ടിക്കാനയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച (ഡിസംബര്‍ 25) രാവിലെ ആറ് മുതല്‍ ഡിസംബര്‍ 27 രാവിലെ ആറ് വരെ സൂറത്കല്‍, ബജ്പെ, കാവൂര്‍, പനമ്പൂര്‍ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം സിറ്റി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതേ കാലയളവില്‍ ഈ പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ച് സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാറും ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ, ക്രമസമാധാന പാലനത്തിനായി ഡിസംബര്‍ 25, ഡിസംബര്‍ 26 തീയതികളില്‍ ഈ മേഖലകളില്‍ വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതായി സിറ്റി പൊലീസ് മേധാവി ഉത്തരവില്‍ അറിയിച്ചു. ഉത്തരവ് പ്രകാരം, വ്യവസായ, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറ് മണിക്ക് മുമ്പായി കടകള്‍ അടച്ചിടാനും ജീവനക്കാരുടെ യാത്ര വൈകുന്നേരം ആറിനും അടുത്ത ദിവസം രാവിലെ ആറിനും ഇടയില്‍ നിയന്ത്രിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
Powered by Info News For You

Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Crime, Assault, Murder, Investigation, Killed, Man killed in Mangaluru, section 144 imposed.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment