Killed | 'ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാന്‍ ടെറസിലേക്ക് പോയ 16 കാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് 73 കാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നു'
ബെംഗ്ലൂര്‍: (www.kvartha.com) ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാന്‍ ടെറസിലേക്ക് പോയ 16 കാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് 73 കാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നതായി പരാതി. തമിഴ്നാട് സ്വദേശിയായ നിര്‍മാണ തൊഴിലാളിയാണ് ബെംഗ്ലൂറില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ബെംഗ്ലൂരിലാണ് താമസം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച രാത്രി 9.30ന് ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാന്‍ ടെറസിലേക്ക് പോയ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍, ഇയാളുടെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തി.
രോഷാകുലരായ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂന്ന് കുടുംബാംഗങ്ങളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
Keywords: Bengaluru: Elderly man killed suspicion of molesting 16-year-old girl, Bangalore, News, Allegation, Molestation, Killed, Arrested, National.
Powered by Info News For You

Comments
Post a Comment