INS Mormugao | 'തദ്ദേശീയമായി നിര്‍മിച്ച മോര്‍മുഗാവോ നാവികശേഷിയില്‍ ശ്രദ്ധേയമായ വളര്‍ച കൊണ്ടുവരും'; ഭാവിയില്‍ ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്‍ഡ്യ ഏറ്റെടുക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി


മുംബൈ: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും നൂതന യുദ്ധക്കപ്പലായ 'മോര്‍മുഗാവോ' കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പിച്ചു. ഭാവിയില്‍ ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്‍ഡ്യ ഏറ്റെടുക്കുമെന്ന് നാവികസേന തദ്ദേശീയമായി നിര്‍മിച്ച കപ്പല്‍ മുംബൈയില്‍ കമിഷന്‍ ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. 

'ഇന്‍ഡ്യയില്‍ നിര്‍മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് മോര്‍മുഗാവോ. ഇത് ഇന്‍ഡ്യന്‍ നാവികശേഷിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൊണ്ടുവരും. ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക മിസൈല്‍വാഹിനികളില്‍ ഒന്നായ ഐഎന്‍എസ് മോര്‍മുഗാവോയിലെ സംവിധാനങ്ങള്‍ക്ക് ഇപ്പോഴത്തെ മാത്രമല്ല, ഭാവിയിലെ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും. ഇതു നമ്മുടെ തദ്ദേശീയ പ്രതിരോധ ഉല്‍പാദന ശേഷിയുടെ ഉദാഹരണം കൂടിയാണ്. ഭാവിയില്‍ ഇന്‍ഡ്യ ലോകത്തിന് വേണ്ടി കപ്പല്‍ നിര്‍മാണം നടത്തും.'- രാജ്‌നാഥ് സിങ് പറഞ്ഞു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജെനറല്‍ അനില്‍ ചൗഹാന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, തുടങ്ങി മറ്റ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഐഎന്‍എസ് മോര്‍മുഗാവോ കമീഷന്‍ ചെയ്തത്.

News,National,India,Mumbai,Navy,Top-Headlines,Ship,Ministers, 'Will do shipbuilding for World in future' Rajnath Singh while commissioning INS Mormugao


ഗോവയുടെ പടിഞ്ഞാറന്‍ തീരത്തെ തുറമുഖ നഗരമാണ് മോര്‍മുഗാവോ. അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാം. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് പരമാവധി വേഗം. മോര്‍മുഗാവോയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ 75 % ഇന്‍ഡ്യന്‍ നിര്‍മിതമാണെന്നും കപ്പല്‍ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുമെന്നും സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Keywords: News,National,India,Mumbai,Navy,Top-Headlines,Ship,Ministers, 'Will do shipbuilding for World in future' Rajnath Singh while commissioning INS Mormugao


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?