Golden boot | ഫൈനലിൽ ഹാട്രിക്ക്; ഗോൾഡൻ ബൂട്ട് കൈലിയൻ എംബാപ്പെയ്ക്ക്; തോൽവിക്കിടയിലും ഫ്രാൻസിന് അഭിമാനമായി യുവതാരം

ദോഹ: (www.kvartha.com) ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ യുവതാരം കൈലിയൻ എംബാപ്പെ സ്വന്തമാക്കി. ഫൈനലിന് മുമ്പ് അഞ്ച് ഗോളുകളുമായി ലയണൽ മെസിയും കൈലിയൻ എംബാപ്പെയും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഫൈനലിൽ ഫ്രഞ്ച് താരത്തിന്റെ മിന്നുന്ന ഹാട്രിക്ക് എട്ട് ഗോളുകളുടെ നേട്ടവുമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു.

ലോകകപ്പിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് ട്രോഫി ആദ്യമായി സമ്മാനിച്ചത് 1982 സ്പെയിനിൽ നടന്ന ലോകകപ്പിലാണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ബൂട്ട് സമ്മാനിക്കുന്നത്. രണ്ടോ അതിലധികമോ കളിക്കാർ ഒരേ എണ്ണം ഗോളുകൾ നേടിയാൽ, അസിസ്റ്റുകളുടെ എണ്ണം നിർണായകമായിരിക്കും. ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും താരങ്ങൾക്ക് യഥാക്രമം വെള്ളി ബൂട്ടും വെങ്കല ബൂട്ടും സമ്മാനിക്കുന്നു.

News, Top-Headlines, FIFA-World-Cup-2022 ,Qatar, Football, Football Player, France, Award, Final, Gold Price, FIFA World Cup 2022 Final: Kylian Mbappe wins golden boot.


ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാർ

കൈലിയൻ എംബാപ്പെ – ഫ്രാൻസ്: 8 ഗോളുകൾ
ലയണൽ മെസ്സി - അർജന്റീന: 7 ഗോളുകൾ
ഒലിവിയർ ജിറൂഡ് – ഫ്രാൻസ്: 4 ഗോളുകൾ
ജൂലിയൻ അൽവാരസ് - അർജന്റീന: 4 ഗോളുകൾ
മാർക്കസ് റാഷ്ഫോർഡ് – ഇംഗ്ലണ്ട്: 3 ഗോളുകൾ

ഗോൾഡൻ ബൂട്ട് വിജയികൾ

1930: ഗില്ലെർമോ സ്റ്റെബൈൽ (8 ഗോളുകൾ)
1934: ഓൾഡ്രിച്ച് നെജഡ്ലി (5)
1938: ലിയോണിഡാസ് ഡ സിൽവ (7)
1950: അഡെമിർ ഡി മെനെസെസ് (9)
1954: സാൻഡോർ കോസിസ് (11)
1958: ജസ്റ്റ് ഫോണ്ടെയ്ൻ, ഫ്രാൻസ് (13)
1962: ഫ്ലോറിയൻ ആൽബർട്ട്, ഗാരിഞ്ച, വാലന്റൈൻ ഇവാനോവ്, ഡ്രസാൻ ജെർകോവിച്ച്, ലിയോണൽ സാഞ്ചസ്, വാവ (4)

1966: യൂസേബിയോ (9)
1970: ഗെർഡ് മുള്ളർ (10)
1974: ഗ്രെഗോർസ് ലാറ്റോ (7)
1978: മരിയോ കെംപെസ് (6)
1982: പൗലോ റോസി (6)
1986: ഗാരി ലിനേക്കർ (6)
1990: ടോട്ടോ ഷില്ലാസി (6)
1994: ഒലെഗ് സലെങ്കോയും ഹ്രിസ്റ്റോ സ്റ്റോയ്‌കോവും (6)

1998: ഡാവർ സുക്കർ (6)
2002: റൊണാൾഡോ (8)
2006: മിറോസ്ലാവ് ക്ലോസ് (5)
2010: തോമസ് മുള്ളർ (5)
2014: ജെയിംസ് റോഡ്രിഗസ് (6)
2018: ഹാരി കെയ്ൻ (6)
2022: കൈലിയൻ എംബാപ്പെ (8)

Keywords: News, Top-Headlines, FIFA-World-Cup-2022 ,Qatar, Football, Football Player, France, Award, Final, Gold Price, FIFA World Cup 2022 Final: Kylian Mbappe wins golden boot.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?