Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു; പവന് 80 രൂപ കൂടി
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 കൂടി 4130 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ കൂടി 33040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും സ്വര്‍ണവ്യാപാരം നടന്നത്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4985 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39880 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 കൂടി 4120 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ കൂടി 32960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്.
അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
Powered by Info News For You

Comments
Post a Comment