France Team | അർജന്റീനയ്‌ക്കെതിരായ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് താരങ്ങൾക്ക് അസുഖം; ആശങ്കയില്‍ ഫ്രഞ്ച് ടീം

ദോഹ: (www.kvartha.com) അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് മൂന്ന് ഫ്രാൻസ് താരങ്ങൾക്ക് അസുഖം ബാധിച്ചത് ടീമിനെ ആശങ്കയിലാഴ്ത്തി.

ഫ്രാൻസ് കളിക്കാരായ റാഫേൽ വരാനെ, ഇബ്രാഹിമ കൊണാട്ടെ, കിംഗ്‌സ്‌ലി കോമൻ എന്നിവർ പനി കാരണം വെള്ളിയാഴ്ച പരിശീലനത്തിന് വന്നില്ല.
             
France Players Fall Sick Day Before World Cup Final vs Argentina,international,News,Top-Headlines,Doha,Latest-News,Football,FIFA-World-Cup-2022,France,Argentina.

'ലൈറ്റ് വൈറൽ സിൻഡ്രോം' കാരണം ബയേൺ മ്യൂണിച്ച് വിംഗറായ കോമനിന് വ്യാഴാഴ്ചയും പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച നടന്ന സെമി ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെ കോമന് ഇറങ്ങാൻ ആയിരുന്നില്ല.

നേരത്തേ പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോയും അസുഖം ബാധിച്ച് സെമിഫൈനലിൽ മൊറോക്കോക്കെതിരേ കളിച്ചിരുന്നില്ല. ഖത്തറിൽ ഫ്രാൻസിന്റെ മധ്യനിരയിൽ നിർണായക പങ്കുവഹിച്ച അഡ്രിയൻ റാബിയോട്ടും സെമിയിൽ അസുഖം ബാധിച്ച് പുറത്തായിരുന്നു. അസുഖം പടരുന്നത് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സിന് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. താരങ്ങൾ ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജന്റീനയ്ക്കെതിരായ ഫൈനലിൽ ഇവർക്ക് കളിക്കാനാവില്ല.

Keywords: France Players Fall Sick Day Before World Cup Final vs Argentina,international,News,Top-Headlines,Doha,Latest-News,Football,FIFA-World-Cup-2022,France,Argentina.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?