Found Dead | കോളജ് വിദ്യാര്‍ഥിനിയെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com) വിദ്യാര്‍ഥിനിയെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുഗോളി കടപ്പുറത്ത് താമസിക്കുന്ന തൃക്കരിപ്പൂര്‍ കൊയങ്കരയിലെ സുരേന്ദ്രന്‍ - ശ്യാമള ദമ്പതികളുടെ മകള്‍ എസ് അഞ്ജന (22) യാണ് മരിച്ചത്.
                
Latest-News, Kerala, Kasaragod, Top-Headlines, Died, Dead, Student, Train, Railway-Track, College student found dead.

വീടിന് സമീപത്തെ റെയില്‍ പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയ നിലയിലാണ് മൃതദേഹം. മംഗ്‌ളുറു അലോഷ്യസ് കോളജിലെ എം എസ് സി ബയോകെമിസിട്രി വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന അഞ്ജനയെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഏകസഹോദരന്‍: വിഘ്നേശ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Dead, Student, Train, Railway-Track, College student found dead.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?