Found Dead | യുവാവിനെ ബുള്ളറ്റ്‌ ബൈകിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; ദേഹം മുഴുവൻ ചെറിയ മുറിവുകൾ; ചെളി പുരണ്ട മൃതദേഹത്തിൽ പാൻ്റ് മാത്രം

തൃക്കരിപ്പൂർ: (www.kasargodvartha.com) മെട്ടമ്മൽ വയലോടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ പ്രിയേഷ് എന്ന കുട്ടനെ (35) യാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ തിങ്കളാഴ്ച പുലർചെ കണ്ടെത്തിയത്.

          
Youth found dead, Kerala, Kasaragod, Trikaripur, News, Top-Headlines, Dead, Investigation, Police, Dead body.

യുവാവിൻ്റെ കെഎൽ 60 എസ് 1736 നമ്പർ ബുള്ളറ്റ് ബൈകിന് സമീപം മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കുപ്പായം ഉണ്ടായിരുന്നില്ല. പാൻ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട മൃതദേഹത്തിൽ ദേഹമാസകലം ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ചന്തേര ഇൻസ്പെക്ടർ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.
              
Youth found dead, Kerala, Kasaragod, Trikaripur, News, Top-Headlines, Dead, Investigation, Police, Dead body.

വയലോടിയിലെ കൊടക്കൽ കൃഷ്ണൻ - അമ്മിണി ദമ്പതികളുടെ മകനാണ്. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് അയക്കുമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Youth found dead, Kerala, Kasaragod, Trikaripur, News, Top-Headlines, Dead, Investigation, Police, Dead body.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?