Found Dead | നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട: (www.kvartha.com) നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. പുലര്‍ചെ രണ്ടു മണിയോടെയാണ് സംഭവം. പന്തളം പൂഴിക്കാട്ടെ വീടിന്റെ മുകള്‍ നിലയിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹ്യയാണെന്നാണ് പൊലീസ് സംശയം. സംഭവത്തെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയില്‍ ആശയെ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു. മൃതദേഹം അടൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഇന്ദുജിത്, സൂര്യജിത്.
വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം.
Keywords: News,Kerala,State,Local-News,Suicide,Death,Found Dead,Dead Body, hospital,Actor,Wife, Pathanamthitta: Actor Ullas Pandalam's Wife Found Dead
Powered by Info News For You

Comments
Post a Comment