Fire | തളിപ്പറമ്പ് മാര്‍കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു
തളിപ്പറമ്പ്: (www.kvartha.com) മാര്‍കറ്റിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. പി പി ശാഫി അശറഫ് എന്നിവരുടെ ഉടമസ്ഥതയുള്ള അക്ബര്‍ ട്രേഡേഴ്‌സിലാണ് അപകടം നടന്നത്. കട പൂര്‍ണമായും കത്തി നശിച്ചു.
അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇതിന് സമീപം പടക്കങ്ങള്‍ വില്‍ക്കുന്ന കട ഉണ്ടായിരുന്നത് ആശങ്കകള്‍ക്കിടയാക്കി. തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേന മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Keywords: News,Kerala,State,Fire,shop,Local-News, Shop catches fire in Thalipparambu market
Powered by Info News For You

Comments
Post a Comment