Fake Money | 'സൂപര്‍ മാര്‍കറ്റില്‍ നിന്നും സാധനം വാങ്ങിയശേഷം നല്‍കിയത് കള്ളനോട്'; ആലപ്പുഴയില്‍ മുന്‍ പഞ്ചായത് പ്രസിഡന്റടക്കം 2 പേര്‍ അറസ്റ്റില്‍
ആലപ്പുഴ: (www.kvartha.com) ചാരുംമൂട്ടില്‍ കള്ളനോടുമായി മുന്‍ പഞ്ചായത് പ്രസിഡന്റടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഈസ്റ്റ് കല്ലട പഞ്ചായത് മുന്‍ പ്രസിഡന്റ് ക്ലീറ്റസും (45) താമരക്കുളം സ്വദേശിനി ലേഖ(38)യുമാണ് പിടിയിലായത്. സൂപര്‍ മാര്‍കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം ലേഖ നല്‍കിയ 500 ന്റെ നോടില്‍ ജീവനക്കാരന് സംശയം തോന്നിയതോടെയാണ് ഇരുവരും കുടുങ്ങിയത്.
സംഭവത്തെ കുറിച്ച് നൂറനാട് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം വൈകിട്ട് ചാരുംമൂടിലെ സൂപര്‍ മാര്‍കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയത് 500 രൂപയുടെ കറന്‍സി നോടായിരുന്നു. നോട് വാങ്ങിയ ജീവനക്കാരന് അപ്പോള്‍ തന്നെ സംശയം തോന്നി. ഈ സംശയമാണ് കള്ളനോട് കേസ് പുറത്ത് കൊണ്ടു വരാന്‍ സഹായിച്ചത്.
നോട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്‌സില്‍ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോടുകള്‍ കണ്ടെത്തി.
വിശദമായ ചോദ്യം ചെയയലില്‍ കള്ളനോടുകള്‍ നല്‍കിയത് ഈസ്റ്റ് കല്ലട പഞ്ചായത് മുന്‍ പ്രസിഡന്റ് ക്ലീറ്റസാണെന്ന് മൊഴി നല്‍കി. വീടിന് സമീപത്തുനിന്നും പുലര്‍ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്റെ കയ്യില്‍ നിന്ന് 500 രൂപയുടെ കള്ളനോടുകള്‍ കണ്ടെത്തുകയും ചെയ്തു.
ക്ലീറ്റസിനെതിരെ അടിപിടി, പൊലീസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. 10000 രൂപയുടെ കള്ളനോട് ആയിരുന്നു ക്ലീറ്റസ് ലേഖയ്ക്ക് മാറാനായി നല്‍കിയിരുന്നത്.
കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളില്‍ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയാണ് നോടുകള്‍ ചെലവഴിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോടുകളുടെ നിര്‍മാണം. സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News,Kerala,State,Alappuzha,Arrested,Police,Fake money,Fake,Crime,Local-News,Remanded,Accused,Court, Alappuzha: Two arrested in fake currency
Powered by Info News For You

Comments
Post a Comment