Died | കനത്ത മഴ: സഊദിയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ട്. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴ പെയ്തിരുന്നു. ജിദ്ദയിലും മറ്റും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സഊദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്.

Riyadh, News, Gulf, World, Death, hospital, Rain, Saudi Arabia: 1 dead in flooded valley.

ഞായറാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. മക്ക അല്‍ ജഅ്‌റാന, അല്‍ഖുബഇയ റോഡില്‍ ഒഴുക്കില്‍ പെട്ട കാറിലെ യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു.

Keywords: Riyadh, News, Gulf, World, Death, hospital, Rain, Saudi Arabia: 1 dead in flooded valley.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?