Died | തണുത്ത് വിറച്ച് അമേരിക്ക; കനത്ത മഞ്ഞുവീഴ്ചയിൽ 18 മണിക്കൂറുകളോളം റോഡിരികിൽ കാറിൽ കുടുങ്ങി 22 കാരി; വീട്ടുകാർക്ക് വീഡിയോ സന്ദേശവും അയച്ചു; ഒടുവിൽ ദാരുണാന്ത്യം

വാഷിംഗ്ടൺ: (www.kvartha.com) കനത്ത മഞ്ഞുവീഴ്ചയിൽ അമേരിക്ക തണുത്ത് വിറക്കുകയാണ്. ഹിമപാതത്തിൽ ഇതുവരെ 50ലധികം പേർ മരിച്ചു. അതിനിടെ മഞ്ഞുവീഴ്ചയെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങി യുവതി ദാരുണമായി മരിച്ച സംഭവും പുറത്തുവന്നിരിക്കുകയാണ്. ആൻഡെൽ ടെയ്‌ലർ (22) എന്ന യുവതിയാണ് മരിച്ചത്. ന്യൂയോർക്കിലെ ബഫല്ലോയിൽ ഡിസംബർ 24നായിരുന്നു സംഭവം.

        

22-year-old who was trapped in her car during snowstorm has died, International, News,Top-Headlines,Latest-News,Washington,died,Car,Road, snowstorm.

ആൻഡെൽ ടെയ്‌ലർ ബഫല്ലോയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ മഞ്ഞുവീഴ്ചയിൽ കുടുങ്ങുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ കഴിയാഞ്ഞതോടെ വീട്ടുകാർക്ക് അവർ വീഡിയോ കോൾ ചെയ്തിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ അധികൃതർക്ക് വിവരം അറിയിച്ചു. അവർ കഠിനമായ മഞ്ഞുവീഴ്ചയിൽ ഉടനെയൊന്നും കാർ കണ്ടെത്താനായില്ല. 18 മണിക്കൂറിന് ശേഷം ആൻഡലിന്റെ മൃതദേഹം അതേ കാറിൽ കണ്ടെത്തി.

'ഇത് എത്രത്തോളം ഗുരുതരമാണെന്ന് ഞങ്ങളിൽ ആർക്കെങ്കിലും അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല, ബഫല്ലോയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. യഥാർത്ഥത്തിൽ, മഞ്ഞുവീഴ്ച അവസാനിക്കുന്നത് വരെ കാറിൽ കാത്തിരിക്കാൻ ടെയ്‌ലർ തീരുമാനിക്കുകയായിരുന്നു. രാത്രി അവിടെ കിടക്കാനും രാവിലെ നടക്കാനും ആയിരുന്നു തീരുമാനം', ടെയ്‌ലറുടെ സഹോദരി ഷോൺക്വാ ബ്രൗൺ പറഞ്ഞു. ഇത്രയും സമയം വാഹനത്തിൽ കുടുങ്ങിയതിനാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്നാണ് ബന്ധുക്കളുടെ നിഗമനം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയെന്നാണ് ബഫല്ലോയിലെ ഹിമപാതത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ യുദ്ധസമാനമായ സാഹചര്യമുണ്ടെന്ന് സംസ്ഥാന ഗവർണർ കാത്തി ഹോഷുൽ പറഞ്ഞു. 'റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ കാണുമ്പോൾ എനിക്ക് പേടിയാണ്. ഓരോ വാഹനവും പരിശോധിക്കാൻ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ചില കാറുകളിൽ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി.

Keywords: 22-year-old who was trapped in her car during snowstorm has died, International, News,Top-Headlines,Latest-News,Washington,died,Car,Road, snowstorm.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?