Dead Body | ദേശീയ സൈകിള്‍ പോളോ താരം നിദ ഫാത്വിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ഖബറടക്കം ജന്മനാട്ടില്‍

അമ്പലപ്പുഴ: (www.kvartha.com) നാഗ്പൂരില്‍ ദേശീയ സൈകിള്‍ പോളോ ചാംപ്യന്‍ഷിപിന് എത്തി, ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്വിമ നിദ ശിഹാബുദ്ദീന്റെ (10) മൃതദേഹം വിമാനമാര്‍ഗം രാവിലെ കൊച്ചിയില്‍ എത്തിച്ചു. കബറടക്കം ജന്മനാട്ടില്‍ നടത്തും. പത്തുമണി മുതല്‍ നിദ പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിക്ക് വീട്ടിലെത്തിക്കും.

Body of national cycle polo player Nida Fathima brought to Kochi, Ambalapuzha, News, Dead Body, Sports, Player, Flight, Kerala

വ്യാഴാഴ്ച രാത്രി നാഗ്പൂരിലെത്തിയ പിതാവ് ശിഹാബുദ്ദീന്‍ മെഡികല്‍ കോളജ് മോര്‍ചറിയിലെത്തി മകളുടെ ചേതനയറ്റ ശരീരം തൊട്ട് വിങ്ങുമ്പോള്‍ കണ്ടുനിന്നവര്‍ക്കും ദുഃഖമടക്കാനായില്ല. നിദയുടെ മരണം ഇനിയും ടീമിലെ എല്ലാവരെയും അറിയിച്ചിട്ടില്ല. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ച ദേശീയ സൈകിള്‍ പോളോ ഫെഡറേഷനെതിരെയും ചികിത്സാപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ശിഹാബുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി.

മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകള്‍ക്കുമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ പറഞ്ഞു. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്കും കത്തയച്ചു.

Keywords: Body of national cycle polo player Nida Fathima brought to Kochi, Ambalapuzha, News, Dead Body, Sports, Player, Flight, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?