Cows Died | കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച 3 പശുക്കളും 5 കിടാങ്ങളും ചത്തതായി പരാതി; തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്ന് വെറ്റിനറി സര്‍ജന്‍; ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി ചിഞ്ജുറാണി

കണ്ണൂര്‍: (www.kvartha.com) കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ചതിന് പിന്നാലെ മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തതായി പരാതി. നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റുമോര്‍ടം ചെയ്ത വെറ്റിനറി സര്‍ജന്‍ പറഞ്ഞു. 

മൂന്ന് ദിവസത്തിനിടെ കാലിത്തീറ്റ കഴിച്ച മൂന്ന് വലിയ പശുക്കളും അഞ്ച് കിടാങ്ങളുമാണ് ചത്തത്. തുടര്‍ന്ന് കൂടാളി വെറ്റിനറി സര്‍ജന്‍ എന്‍ ശാക്കിറയെത്തി പോസ്റ്റുമോര്‍ടം നടത്തി. അവശരായ പശുക്കള്‍ക്ക് മരുന്നും നല്‍കി മടങ്ങി. ഭക്ഷണം ദഹിക്കാത്തതാണ് മരണകാരണമെന്നും നല്‍കിയ തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നുമാണ് ഡോക്ടര്‍ പറയുന്നത്. 

'മൂന്ന് ഷെഡുകളിലായി 140 ഓളം പശുക്കളുണ്ട്. ഇവയ്ക്ക് ദിവസം 15 ചാക്ക് കാലിത്തീറ്റ വേണം. ഈ നവംബര്‍ 21 ന് കേരള ഫീഡ്‌സിന്റെ കോഴിക്കോട് യൂനിറ്റില്‍ നിന്നും കൊണ്ടുവന്ന 100 ചാക്ക് കാലിത്തീറ്റ കഴിച്ച പശുക്കള്‍ അവശരായി. പാലുല്‍പാദനം പകുതിയായി. വിഷബാധയുള്ള തീറ്റ കഴിച്ച് തൊഴുത്തിലെ പശുക്കളെല്ലാം ഇപ്പോള്‍ അവശരാണ്.'- പ്രിതീഷ് പറഞ്ഞു.

പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സര്‍കാര്‍ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. തുടര്‍ച്ചയായി അഞ്ചുതവണ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം കിട്ടിയ പ്രതീഷ് ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. 

News,Kerala,State,Kannur,Cow,Animals,Farmers,Agriculture,Top-Headlines, Death,Minister, Kannur: Eight cows died after eating cattle feed



കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാമെന്നാണ് ഫാമിലെത്തിയ കേരള ഫീഡ്‌സ് ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ ചത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ജുറാണി പറഞ്ഞു. സംഭവത്തില്‍ റിപോര്‍ട് തേടിയിട്ടുണ്ടെന്നും റിപോര്‍ട് കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരില്‍ മറ്റ് രണ്ടിടങ്ങളിലും ഈ കാലിത്തീറ്റ കഴിച്ച് പശുക്കള്‍ക്ക് വയറിളക്കം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. 

Keywords: News,Kerala,State,Kannur,Cow,Animals,Farmers,Agriculture,Top-Headlines, Death,Minister, Kannur: Eight cows died after eating cattle feed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?